Friday, April 23, 2010

മരണവണ്ടി

മഴയില്‍ കുതിരാന്‍ ഇനി വാക്കും
പ്രണയവും മനസ്സും ഒന്നും ബാക്കിയില്ല,
നെഞ്ച് പൊട്ടുന്ന നിലവിളി മാത്രം.
ഒഴുകിപ്പോക്ന്‍ മരണത്തിന്റെ ഇരുണ്ട വഴി
ചെന്നU ചേരാന്‍ ശുന്യതയുടെ പെരുംകടല്‍
ആര്‍ത്തലയ്ക്കുന്ന നിശബ്ദത ;ശൂന്യത
ഓര്‍മകളുടെ കുരുതിനിലങ്ങളിലൂടെ
മഴയോടൊപ്പം ഒഴുകണം
തീരങ്ങള്‍ അപ്പോള്‍
ഊറ്റിയെടുത്ത
നീരിന്‍റെ പച്ചപ്പില്‍ നീരാടും...
പുഴയിലൂടെ ഒഴുകി മറയുന്ന നിയോഗങ്ങള്‍!

Tuesday, April 20, 2010

വെള്ളയമ്പലത്തെ ആല്‍മരം

വെള്ളയമ്പലത്തെ ആല്‍മരം
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍
അരുതെന്ന് പരയുവാനാവാതെ
നിസ്സഹായതയാല്‍ കുനിഞ്ഞ കഴുത്തിലേക്കു
ഇടിവാളുകള്‍ വീശിയെറിയും നരാധമാര്‍
എന്റെ പ്രാണനപഹരിക്കും മുന്‍പ്
മണ്ണിനെ വിന്നിനെ സൂര്യനെ നിലാവിനെ
പ്രണയിച്ചു മതിവരാഞ്ഞാരെന്റെ
പ്രാനനപഹരിക്കുന്നതിന്‍ മുന്‍പ്
നീ ഹൃദയ പരിതാപമോടോടിവന്നു
നിന്‍ കുഞ്ഞു വിരലുകള്‍ നീട്ടി
അരുതെന്ന് അരുതെന്ന്
ഭ്രാന്ത മായാര്‍ത്തു വിളിച്ചൊരാ നിമിഷത്തെ
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍
ഒറ്റയിടിവെട്ടിന്റെ ആഘാതമേറ്റെത്ര
കിളി മുട്ടകള്‍ തകര്‍ന്നു ചതഞ്ഞുപോയ്
എന്നില ച്ചില്ലകള്‍ തകര്‍ന്ന്
ഇലതന്‍ പച്ചമാംസം വെന്തമണമുയരും മുന്‍പ് കടു
എന്‍ കിളികള്‍ തന്‍ കൂടും സംഗീതവും വെടിഞ്ഞു
എന്നെവെടിഞ്ഞ് എങ്ങോ പറന്നുമറയുന്നത്തിന്‍ മുന്‍പ്
അതിനുമുന്‍പ് അതിനുമുമ്പോടിവന്നെന്‍
മിഴിയടയും മുമ്പ് അരുതെന്ന് വിലപിച്ച
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍.