മഴയില്‍ കുതിരാന്‍ ഇനി വാക്കും
പ്രണയവും മനസ്സും ഒന്നും ബാക്കിയില്ല,
നെഞ്ച് പൊട്ടുന്ന നിലവിളി മാത്രം.
ഒഴുകിപ്പോക്ന് മരണത്തിന്റെ ഇരുണ്ട വഴി
ചെന്നU ചേരാന്‍ ശുന്യതയുടെ പെരുംകടല്
ആര്‍ത്തലയ്ക്കുന്ന നിശബ്ദത ;ശൂന്യത
ഓര്‍മകളുടെ കുരുതിനിലങ്ങളിലൂടെ
മഴയോടൊപ്പം ഒഴുകണം
തീരങ്ങള്‍ അപ്പോള്‍
ഊറ്റിയെടുത്ത
നീരിന്റെ പച്ചപ്പില്‍ നീരാടും...
പുഴയിലൂടെ ഒഴുകി മറയുന്ന നിയോഗങ്ങള്‍!
Friday, April 23, 2010
Tuesday, April 20, 2010
വെള്ളയമ്പലത്തെ ആല്‍മരം
വെള്ളയമ്പലത്തെ ആല്‍മരം
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍
അരുതെന്ന് പരയുവാനാവാതെ
നിസ്സഹായതയാല്‍ കുനിഞ്ഞ കഴുത്തിലേക്കു
ഇടിവാളുകള്‍ വീശിയെറിയും നരാധമാര്‍
എന്റെ പ്രാണനപഹരിക്കും മുന്‍പ്
മണ്ണിനെ വിന്നിനെ സൂര്യനെ നിലാവിനെ
പ്രണയിച്ചു മതിവരാഞ്ഞാരെന്റെ
പ്രാനനപഹരിക്കുന്നതിന് മുന്‍പ്
നീ ഹൃദയ പരിതാപമോടോടിവന്നു
നിന് കുഞ്ഞു വിരലുകള്‍ നീട്ടി
അരുതെന്ന് അരുതെന്ന്
ഭ്രാന്ത മായാര്ത്തു വിളിച്ചൊരാ നിമിഷത്തെ
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍
ഒറ്റയിടിവെട്ടിന്റെ ആഘാതമേറ്റെത്ര
കിളി മുട്ടകള്‍ തകര്‍ന്നു ചതഞ്ഞുപോയ്
എന്നില ച്ചില്ലകള്‍ തകര്‍ന്ന്
ഇലതന്‍ പച്ചമാംസം വെന്തമണമുയരും മുന്‍പ് കടു
എന്‍ കിളികള്‍ തന് കൂടും സംഗീതവും വെടിഞ്ഞു
എന്നെവെടിഞ്ഞ് എങ്ങോ പറന്നുമറയുന്നത്തിന് മുന്‍പ്
അതിനുമുന്‍പ് അതിനുമുമ്പോടിവന്നെന്
മിഴിയടയും മുമ്പ് അരുതെന്ന് വിലപിച്ച
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍.
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍
അരുതെന്ന് പരയുവാനാവാതെ
നിസ്സഹായതയാല്‍ കുനിഞ്ഞ കഴുത്തിലേക്കു
ഇടിവാളുകള്‍ വീശിയെറിയും നരാധമാര്‍
എന്റെ പ്രാണനപഹരിക്കും മുന്‍പ്
മണ്ണിനെ വിന്നിനെ സൂര്യനെ നിലാവിനെ
പ്രണയിച്ചു മതിവരാഞ്ഞാരെന്റെ
പ്രാനനപഹരിക്കുന്നതിന് മുന്‍പ്
നീ ഹൃദയ പരിതാപമോടോടിവന്നു
നിന് കുഞ്ഞു വിരലുകള്‍ നീട്ടി
അരുതെന്ന് അരുതെന്ന്
ഭ്രാന്ത മായാര്ത്തു വിളിച്ചൊരാ നിമിഷത്തെ
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍
ഒറ്റയിടിവെട്ടിന്റെ ആഘാതമേറ്റെത്ര
കിളി മുട്ടകള്‍ തകര്‍ന്നു ചതഞ്ഞുപോയ്
എന്നില ച്ചില്ലകള്‍ തകര്‍ന്ന്
ഇലതന്‍ പച്ചമാംസം വെന്തമണമുയരും മുന്‍പ് കടു
എന്‍ കിളികള്‍ തന് കൂടും സംഗീതവും വെടിഞ്ഞു
എന്നെവെടിഞ്ഞ് എങ്ങോ പറന്നുമറയുന്നത്തിന് മുന്‍പ്
അതിനുമുന്‍പ് അതിനുമുമ്പോടിവന്നെന്
മിഴിയടയും മുമ്പ് അരുതെന്ന് വിലപിച്ച
സുഗതേ നമിക്കുന്നു നിന്നെ ഞാന്‍.
Subscribe to:
Posts (Atom)